ബംഗളൂരുവിലേക്ക് ദൂരം കുറഞ്ഞ പാത: പഴശ്ശിരാജ ചുരമില്ലാ പാതയ്ക്ക് പിന്തുണയുമായി റവന്യൂ മന്ത്രി.

വയനാട്ടിലേക്കുള്ള ബദല്‍ പാതയായി നിര്‍ദേശിക്കപ്പെട്ട പഴശ്ശിരാജ ചുരമില്ലാപാത പദ്ധതിയുടെ സാധ്യതകള്‍ റവന്യൂ മന്ത്രി എ.പി അനില്‍കുമാറിന് മുന്നില്‍ വിശദീകരിച്ച് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍. കോഴിക്കോട് ചാലപ്പുറം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഘം മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചത്. 

നാദാപുരം സംസ്ഥാന പാതയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വിലങ്ങാട് നിന്ന് തുടങ്ങി വയനാട് നിരവില്‍പ്പുഴ സംസ്ഥാന പാതയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള കുഞ്ഞോത്തുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാത. 6.25 കിലോമീറ്റര്‍ മാത്രം നീളത്തില്‍ വനത്തിലൂടെ നിര്‍മിക്കാവുന്ന ഈ ആകാശപ്പാത യാഥാര്‍ഥ്യമായാല്‍ വടകര, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് ചുരമില്ലാതെ ബംഗളൂരുവിലേക്ക് സഞ്ചരിക്കാവുന്ന ഏറ്റവും ദൂരം കുറഞ്ഞ വഴിയായി ഇത് മാറും.   

പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനല്‍കി. വയനാട്ടിലേക്കുള്ള പുതിയ ബദല്‍ പാതയ്ക്കായി മുന്നിട്ടിറങ്ങിയ ജനകീയ കൂട്ടായ്മയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


Post a Comment

Previous Post Next Post