ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ ഔദ്യോഗിക തുടക്കമായി. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തും ചേർന്നാണ് 501 അംഗ ഇന്ത്യൻ സംഘത്തെ നയിച്ചത്. ഔദ്യോഗിക വസ്ത്രം കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് ഷോട്ട് പുട്ട് താരം തജീന്ദർപാൽ സിംഗ് ടൂറിന് പകരമാണ് പവൻ സെഹ്‌റാവത്ത് പതാകയേന്തിയത്.
അതേസമയം, വനിതാ ക്രിക്കറ്റിൽ, ഇന്നലെ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെത്തി ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ടെക്ബോൾ ഇനത്തിൽ, വനിതാ സിംഗിൾസ് സെമിഫൈനലിൽ ഇന്ത്യയുടെ ക്വിന്‍സി ഡിസൂസ ഇന്തോനേഷ്യയുടെ ഇമ സുമയയോട് പരാജയപ്പെട്ടു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ക്വിൻസി നാളെ ജപ്പാൻ താരത്തെ നേരിടും.
Post a Comment