ഓപ്പറേഷൻ തൂഫാൻ 2.0, രണ്ടാം ഘട്ടം തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്തെന്ന് ആഭ്യന്തര മന്ത്രി

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന മാഫിയകളുടെ വേരറുക്കുന്ന ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം ഈമാസം 28 ന് തുടങ്ങുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെയാണ് രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുക.

 കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. തൂഫാനിൽ 10,885 പേരാണ് ഇതുവരെ അറസ്റ്റിലായത്. 10,070 കേസ് രജിസ്റ്റര്‍ ചെയ്തു. 23.48 കിലോ എം ഡി എം എ പിടികൂടിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് തൂഫാനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെയാകും ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും.

1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. 10 പേർ വീതമുള്ള സമിതിയായിരിക്കും. തൂഫാൻ ഗ്രാമസഭകളും രൂപീകരിക്കും. എല്ലാ വാർഡുകളിലും ബീറ്റ് പൊലീസ് ഉണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മോർഫിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി വിവരിച്ചു. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയും ചെന്നിത്തലക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post