കണ്ണൂർ ജനശതാബ്ദി ഭാ​ഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം.

പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

ഭാ​ഗികമായി റദ്ദാക്കിയ ട്രെയിനുകൾ:-

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്(12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16307) സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ കൊയിലാണ്ടി വരെയാകും സർവീസ് നടത്തുക. സെപ്റ്റംബർ 30-ന് എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ എലത്തൂരിൽ യാത്ര അവസാനിപ്പിക്കും.

കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 30-ന് ട്രെയിൻ കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.

വൈകുന്ന ട്രെയിനുകൾ:-

മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്(16630) സെപ്റ്റംബർ 17-ന് ഒരുമണിക്കൂറോളം വൈകും.

തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12431) സെപ്റ്റംബർ 17-ന് 40 മിനിറ്റോളം വൈകും.

Post a Comment

Previous Post Next Post