പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. ഇക്കഴിഞ്ഞ മേയിൽ, ഇത് സംബന്ധിച്ച ഓർഡിനൻസ് രാഷ്ട്രപതി പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര നിയമകാര്യ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ജുഡീഷ്യൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കരണ പ്രക്രിയയിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment