പൊന്നോണക്കാലത്തെ എതിരേറ്റ് മലയാളികൾ; കാർഷിക സമൃദ്ധിയുടെ അടയാളമായി ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം.

ഓരോ മലയാളിയുടെയും മനസ്സിൽ ഓണനാളുകളുടെ മധുരസ്മരണകൾ ഉണർത്തി പൊന്നിൻ ചിങ്ങം പിറന്നു. അത്തം ഒന്നായ ഇന്നലെ  മുറ്റത്ത് പൂക്കളമൊരുക്കി മലയാളികൾ ഔപചാരികമായി ഓണത്തെ വരവേറ്റു കഴിഞ്ഞു. കർഷകന്റെ അധ്വാനത്തിന്റെ പ്രാധാന്യത്തിന്റെയും വിളവെടുപ്പിന്റെ ആഘോഷത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്  ഓരോ ഓണക്കാലവും.

സംസ്ഥാന കർഷക ദിനാഘോഷം  മുഖ്യമന്ത്രി വി ഡി സതീശൻ  എറണാകുളത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കര്‍ഷക പുരസ്കാരങ്ങളും  വിതരണം ചെയ്യും. ഓണ വിപണികൾ സജീവമാകുന്നതോടെ ഓണത്തെ ആഘോഷപൂർവം എതിരേൽക്കാനുള്ള ഒരുക്കത്തിലാണ് വീടകങ്ങളും നാടും.

Post a Comment

Previous Post Next Post