സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പോലീസ്.

തമിഴ്നാട്ടില്‍ വിവാദ പരാമര്‍ശം നടത്തിയതിന്  പ്രതിപക്ഷ നേതാവും, മുന്‍ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പോലീസ് കസ്റ്റഡിയില്‍. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഡിഎംകെ പ്രതിഷേധത്തിനിടെ ഇന്നലെയാണ് വിവാദ പ്രസംഗം നടന്നത്. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശമാണിതെന്ന് ചൂണ്ടിക്കാട്ടി തഞ്ചാവൂര്‍ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധം തുടരുകയാണ്.  

Post a Comment

Previous Post Next Post