സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി എസ്‌ സി നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ, ഒ എം ആർ പരീക്ഷകളും പൂർണ്ണമായും മാറ്റിവെച്ചെന്ന് പി എസ് സി അറിയിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 
.

Post a Comment

Previous Post Next Post