കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. എൽ ടി സരിത കുമാരി ചുമതലയേറ്റു. ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ കെ രാജാറാം വിരമിച്ച ഒഴിവിലാണ് നിയമനം. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രി സൂപ്രണ്ട് ആയിരിക്കെയാണ് ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടറായി പ്രമോഷൻ ലഭിക്കുകയും ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയാകുകയും ചെയ്തത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയാണ്.
Post a Comment