പ്രൈവറ്റ് ലോഡ്ജായി വാടകയ്ക്ക് നൽകുന്ന ഫ്ലാറ്റുകൾക്ക് പിഴ!

ഗാര്‍ഹിക താരിഫിലുള്ള ഫ്ലാറ്റുകള്‍ ഓണ്‍‍ലൈന്‍ ബുക്കിംഗ് ആപ് മുഖേന ബുക്ക് ചെയ്ത് പ്രൈവറ്റ് ലോഡ്ജായി ഉപയോഗിക്കുന്നത് കണ്ടെത്തി കെ.എസ്.ഇ.ബി. പിഴ ചുമത്തി.   കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ആന്റി പവര്‍‍ തെഫ്റ്റ് സ്ക്വാഡ് തിരുവനന്തപുരം, കൊല്ലം യൂണിറ്റുകള്‍ സംയുക്തമായി കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഫ്ലാറ്റുകളില്‍ നടത്തിയ മിന്നല്‍‍‍ പരിശോധനയിലാണ്  ഈ ക്രമക്കേട് കണ്ടെത്തിയത്.  

ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ പ്രൈവറ്റ് ലോഡ്ജ് ആവശ്യത്തിലേയ്ക്കായി ഇപ്രകാരം അനധികൃതമായി ഉപയോഗിച്ചതിന് മൂന്ന് കണ്‍സ്യൂമര്‍ നമ്പരുകളിലായി 10,71,416/- രൂപ പിഴത്തുക നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ഇത്തരത്തിലുള്ള ദുരുപയോഗം തടയുന്നതിനായി പരിശോധനകള്‍‍ സംസ്ഥാന വ്യാപകമായി തുടരുന്നതാണ്.

Post a Comment

Previous Post Next Post