സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിട്ട് ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി. എൽ.പി, യു.പി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി നടപ്പിലാക്കുന്നത്.
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി എന്നിവ ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ വികസിപ്പിക്കും. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയർ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി സജ്ജമാക്കിയിട്ടുണ്ട്.
കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ലൂടെ അവരുടെ ഡിജിറ്റൽ സുരക്ഷിതത്വവും ഉറപ്പാക്കുന്നു.
Post a Comment