പൂനൂർ പുഴയിൽ യുവാവിനെ കാണാതായി: തിരച്ചിൽ തുടരുന്നു.

പൂനൂർ: പൂനൂർ കാവുള്ളപറമ്പ് കടവിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഏകരൂൽ സ്വദേശിയായ വാർക്കപണിക്ക് വന്ന വിജീഷ് എന്ന  യുവാവിനെയാണ് കാണാതായതെന്നാണ് സൂചന. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ പുഴയിൽ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്.

ഉടൻ തന്നെ വിവരമറിഞ്ഞ് നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സും, സിവിൽ ഡിഫൻസ് വോളന്റിയർമാരും, HCF ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങളും, നാട്ടുകാരും സംയുക്തമായി പുഴയിൽ  തിരച്ചിൽ നടത്തിവരികയാണ്.

Post a Comment

Previous Post Next Post