ഫ്ലിപ്കാർട്ട് അംഗങ്ങൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം.

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷവാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സുമായി സഹകരിച്ചുകൊണ്ട് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യ മൊബൈൽ സസ്ക്രിപ്ഷൻ നൽകാനെരുങ്ങുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് തങ്ങളുടെ പതിവ് ഷോപ്പിംഗിലൂടെ എല്ലാ മാസവും സൗജന്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ സ്വന്തമാക്കാൻ ഇതിലൂടെ അവസരം ലഭിക്കും. 

ഓൺലൈൻ ഷോപ്പിങ് വിപണിയിലെ ശക്തമായ മത്സരത്തിനിടെ ഉപഭോക്താക്കളെ നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ആ​ഗസ്റ്റ് ഒന്ന് മുതലാണ് ഈ ആനുകൂല്യം ലഭ്യമായിത്തുടങ്ങുക. ഇതിനായി പ്രത്യേകം സസ്ക്രിപ്ഷനോ റീച്ചാർജോ ചെയ്യേണ്ടതില്ല.   വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പ്ലസ് അം​ഗങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക.

ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, അല്ലെങ്കിൽ ക്വിക്ക് കൊമേഴ്സ് സേവനമായ ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിൽ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപ വീതമുള്ള നാല് ഓർഡറുകൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.   നിലവിൽ ഇ-കൊമേഴ്സ് രം​ഗത്ത് ശക്തമായ മത്സരമാണ് ഫ്ലിപ്കാർട്ട് നേരിടുന്നത്. ഇതിനെ ചെറുക്കാൻ ഫ്ലിപ്കാർട്ട് മിനിറ്റ്സ് വഴി വോ​ഗത്തിലുള്ള ഡെലിവെറി സേവനങ്ങളിലേക്കും കമ്പനി കടന്നിട്ടുണ്ട്. 

Post a Comment

Previous Post Next Post