മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി വനിതകളുടെ വടംവലി മത്സരം.

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരം ആവേശമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിപ്പൊയില്‍ അങ്ങാടിയില്‍ നടന്ന മത്സരം സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോബി ഇലന്തൂര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍ തറപ്പേല്‍, ശിവദാസന്‍ താഴെ പാലാട്ട്, ജിജി എലുവാലുങ്കല്‍, നാന്‍സി ജോഷി, റൂബി തമ്പി, ബിന്ദു ജോര്‍ജ്, സത്യന്‍ ചോലയില്‍, ബേബി വളയത്തില്‍, റെജി തമ്പി, സജിനി രാമന്‍കുട്ടി, റിവര്‍ ഫെസ്റ്റിവല്‍ കോഓഡിനേറ്റര്‍മാരായ പോള്‍സണ്‍ അറയ്ക്കല്‍, ബിജു ഒത്തിക്കല്‍, സാബു മനയില്‍, സാബു അവണ്ണൂര്‍, മനോജ് ടി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. 

മത്സരത്തില്‍ റെഡ് സ്റ്റാര്‍ ഇരുട്, ടൗണ്‍ ടീം ഇരുട്, ശ്രേയസ് അമ്പല മീത്തല്‍ കൊടുവള്ളി എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിന്‍സന്റ് വടക്കേമുറിയില്‍ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സൗഹൃദ വടംവലി മത്സരവും അരങ്ങേറി.

Post a Comment

Previous Post Next Post