ഡെങ്കി പനി, HINI മരണം റിപ്പോർട്ട് ചെയ്ത നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി ശക്തമാക്കി. ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന, പനി സർവ്വേ, ഉറവിട നശീകരണം എന്നിവ നടത്തി. മരണം സംഭവിച്ച വാർഡിലും സമീപ പ്രദേശങ്ങളിലും പനി സർവ്വേ,ഉറവിട നശീകരണം എന്നിവ പൂർത്തിയാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ മുരളി അവർകളുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങൾ ശുചിത്വം പാലിക്കണമെന്നും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും യോഗം അറിയിച്ചു.
ആശാ വർക്കർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, എം.എൽ.എസ്.പി മാർ എന്നിവർ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരുന്നു
ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രോഗലക്ഷണങ്ങളെ കുറിച്ചും നാട്ടുകാർക്ക് ബോധവത്കരണം നൽകി.
പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അറിയിച്ചു. സ്ഥിതി സാധാരണമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു
Post a Comment