കോഴിക്കോട്ടെ പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

കോഴിക്കോട്ടെ പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു ആണ് മരിച്ചത്. ചോര വാർന്ന നിലയിലാണ് ബിജുവിൻ്റെ മൃതദേഹം. കൊലപാതകമെന്ന് സംശയമുണ്ട്. മരണത്തിൽ ദുരൂഹത ഉള്ളതായി ബിജുവിൻ്റെ അമ്മ ബേബി പറഞ്ഞു.

പുലർച്ചെ മൂന്നുമണിയോടെ ആണ് ബിജുവിനെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനും വയറിനും വെട്ടേറ്റ പാടുകളുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക പരിശോധയിലെ കണ്ടെത്തൽ. ഇൻക്വസ്റ്റ് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. കൊലപാതകമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ക്ഷീരകർഷകരാണ് ബിജുവിൻ്റെ കുടുംബം. ബിജുവിനെ ജോലികൾ ഏൽപ്പിച്ച് ശേഷം പിതാവ് ഇന്നലെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. പുലർച്ചെ ബിജുവിനെ കാണാത്തതിനെ തുടർന്ന് അമ്മ എത്തിയപ്പോഴാണ് ചോര വാർന്ന നിലയിൽ കണ്ടെത്തുന്നത്. പുലർച്ചെ മൂന്നുമണിക്ക് വിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ലെന്നും മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അമ്മ ബേബി പറയുന്നു.

Post a Comment

Previous Post Next Post