കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ മെമോറിയല്‍ ഗവ. കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നിര്‍വഹിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വിപ്ലവകരമായ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഫിസിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിങ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഖില, വൈസ് പ്രസിഡന്റ് സി കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് കുന്നുമ്മല്‍, സജിന പിരിശത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം ലീല, പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ്, വൈസ് പ്രിന്‍സിപ്പല്‍ എം പി അന്‍വര്‍ സാദത്ത്, പ്രൊഫ. അബൂബക്കര്‍ കാപ്പാട്, കെ ഷിജു, പി ജെ പ്രസാദ്, വി സുധ, ആര്യ എന്നിവര്‍ സംസാരിച്ചു.
Post a Comment