മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ആലോചന തുടങ്ങി. വാട്സ്ആപ്പ് യൂസർ നെയിം വിവാദത്തിന് പിന്നാലെയാണ് നീക്കം.
വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾക്കെല്ലാം ഏകീകൃതമായ ചട്ടക്കൂട് കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ഒരു പ്ലാറ്റ്ഫോമിന് മാത്രമായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. പകരം, എല്ലാ മെസേജിങ് ആപ്പുകൾക്കും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ആലോചന തുടങ്ങി.
Post a Comment