നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ : ഒന്നാം സമ്മാനതുക 25 ലക്ഷമായി ഉയർത്തി.

നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ. ഒന്നാം സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമായി ഉയർത്തി. രണ്ടാം സമ്മാനം നേടുന്നവർക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയർത്തി. വള്ളംകളിക്കുള്ള സർക്കാർ ഗ്രാൻഡ് 2 കോടി രൂപയായും ഉയർത്തി. 5 ലക്ഷം രൂപയായിരുന്നു നിലവിൽ നെഹ്‌റു ട്രോഫിയിലെ ഉയർന്ന സമ്മാനത്തുക. 

1952-ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതോടു കൂടിയാണ് വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പുന്നമടക്കായലിൽ ഒരു വള്ളംകളി മത്സരം സംഘടിപ്പിച്ചു. വള്ളംകളിയിലെ ആവേശത്തിലും തുഴക്കാരുടെ പ്രകടനത്തിലും ആകൃഷ്ടനായ നെഹ്റു, ദില്ലിയിൽ തിരിച്ചെത്തിയ ശേഷം വെള്ളിയിൽ തീർത്ത ഒരു ട്രോഫി സമ്മാനമായി അയച്ചുനൽകി. ഇതാണ് പിന്നീട് 'നെഹ്റു ട്രോഫി' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

Post a Comment

Previous Post Next Post