കുട്ടികളില്‍ മെച്ചപ്പെട്ട പോഷകാഹാരവും പ്രാഥമിക പരിചരണവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനായി, 'മിഷൻ പോഷണ്‍ 2.0'-ക്ക് കീഴിൽ രണ്ട് ലക്ഷം അങ്കണവാടി കേന്ദ്രങ്ങളെ 'സക്ഷം അങ്കണവാടികളായി' ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ.
ലോക്‌സഭയിൽ വനിതാ-ശിശുവികസന സഹമന്ത്രി സാവിത്രി ഠാക്കൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പോഷകാഹാരക്കുറവ് കൂടുതലായി കാണപ്പെടുന്ന ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മിഷൻ നടപ്പിലാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു.
Post a Comment