പരീക്ഷാനടത്തിപ്പിൽ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനായി മുഖം തിരിച്ചറിയൽ സംവിധാനത്തിന് രൂപം നല്‍കി യു.പി.എസ്.സി.

പരീക്ഷാനടത്തിപ്പിൽ വിശ്വാസത മെച്ചപ്പെടുത്തുന്നതിനും ആൾമാറാട്ടം തടയാനുമായി മുഖം തിരിച്ചറിയൽ  സംവിധാനം വികസിപ്പിച്ച് യു.പി.എസ്.സി. 2026-ലെ സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകളിൽ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയതായി കമ്മീഷൻ അറിയിച്ചു. 

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥി  അപ്‌ലോഡ് ചെയ്ത ഫോട്ടോയും പരീക്ഷ എഴുതാനെത്തുന്ന ആളും ഒരാളാണെന്ന് ഉറപ്പാക്കുകയാണ്  സംവിധാനത്തിന്റെ ലക്ഷ്യം. മൊബൈല്‍ അധിഷ്ഠിത വേരിഫിക്കേഷന്‍ സംവിധാനം, ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന് കീഴിലുള്ള  ദേശിയ ഇ-ഗവേണൻസ് വിഭാഗത്തിന്റെ സഹായത്തോടെയാണ് വികസിപ്പിച്ചത്.

Post a Comment

Previous Post Next Post