നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്ന തരത്തില്‍ ടെലിഗ്രാമിൽ ചില ചാനലുകൾ സജീവമാണെന്നും 14,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇതിനായി ആവശ്യപ്പെടുന്നതെന്നും എൻ.ടി.എ അറിയിച്ചു.
ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും എൻ.ടി.എ വ്യക്തമാക്കി. 21 നു നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് സായുധ സേനയുടെ കൂടി സഹായത്തോടെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് എൻ.ടി.എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ് പറഞ്ഞു.
Post a Comment