കേരള പോലീസിന്‍റെ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനാ നടപടിയായ ഓപ്പറേഷൻ പി-ഹണ്ടിന്‍റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് വ്യാപക പരിശോധനകൾ നടത്തി.
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പങ്കുവെക്കുന്നവരെ ഓൺലൈൻ നിരീക്ഷണത്തിലൂടെ കണ്ടെത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്.
കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം, കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങളുടെ പ്രചാരണം, കൈമാറ്റം, സംഭരണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനകൾ സംഘടിപ്പിച്ചത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ സ്ഥലങ്ങളിലായി ആകെ 12 റെയ്ഡുകൾ നടത്തുകയും, പരിശോധനകളിൽ 7 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post a Comment