തിരുവനന്തപുരം ആറ്റുകാലിൽ യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുൽ കസ്റ്റഡിയിൽ. ആറ്റുകാൽ സ്വദേശിനി ആരതിയുടെ മരണത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണം തുടങ്ങിയ വകുപ്പുകൾ ചുമത്തി ഫോർട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ആരതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ ഗാർഹിക പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭർത്താവിന്റെ ക്രൂരമായ മർദനത്തിൽ പരിക്കേറ്റതിന്റെ അടയാളങ്ങൾ അമ്മക്ക് ആരതി വാട്സ്ആപ്പിലൂടെ അയച്ചിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Post a Comment