മലയാള ചന്ദ്രിക എൽ.പി സ്കൂൾ കോളിക്കടവിന്റെ നേതൃത്വത്തിൽ ‘എന്റെ വീട് ലഹരിമുക്തം’ ബോധവത്കരണ പരിപാടിക്ക് തുടക്കം.

കോളിക്കടവ്: മലയാള ചന്ദ്രിക എൽപി സ്കൂൾ കോളിക്കടവ്, ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച്  നല്ലപാഠം പദ്ധതിയുടെ ഭാഗമായി ‘എന്റെ വീട് ലഹരിമുക്തം’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ‘എന്റെ വീട് ലഹരിമുക്തം’ സ്റ്റിക്കറുകൾ വിദ്യാർത്ഥികളുടെ വീടുകളിൽ നൽകുകയും ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ  നിർവഹിച്ചു. സ്കൂളിലെ അധ്യാപകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.

കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

Post a Comment

Previous Post Next Post