ജലജന്യ രോഗ പ്രതിരോധം; കുപ്പിവെള്ളം പരിശോധിക്കും,തട്ടുകടകളിൽ പ്രത്യേക നിരീക്ഷണം - ആരോഗ്യ മന്ത്രി കെ.മുരളീധരൻ.

ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല. പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
 പരിശോധന കൂടുതൽ ഊർജ്ജിതമാക്കും.
 ജനുവരി മുതൽ ജൂൺ 15 വരെ 146  ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈമാസം 70 കേസുകൾ റിപ്പോർട്ട് ചെയ്തത്.
 അഞ്ചു മരണങ്ങളുണ്ടായി. രണ്ടെണ്ണം , വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഒരെണ്ണം തൃശൂരുമാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ. കോഴിക്കോട് ഈവർഷം 74 കേസുകളാണ് ജില്ലയിലുണ്ടായത്. ഈമാസം 22 കേസുകൾ. മലപ്പുറത്ത് 14 കേസുകൾ ആകെ. 9 കേസുകളാണ് ഈ മാസം.
തൃശൂർ ആകെ 5 കേസുകൾ. ഈമാസം 4 എണ്ണം. 

തിരുവനന്തപുരത്ത് ഈവർഷം 16 ( ഈമാസം9), കൊല്ലം 7(ഈമാസം4), ആലപ്പുഴ 6 (ഈമാസം3), ഇടുക്കി 3 (ഈമാസം1), കോട്ടയത്ത് ഒന്നും എറണാകുളത്ത് രണ്ടുമാണ് ആകെ കേസുകൾ. ഈ ജില്ലകളിൽ ഈമാസം കേസുകളില്ല.
വയനാട് (16) കണ്ണൂർ (2) ജില്ലകളിലെ ആകെ കേസുകൾ ഈമാസം റിപ്പോർട്ട് ചെയ്തതാണ്. പത്തനംത്തിട്ട, പാലക്കാട്, കാസർകോട്‌ ജില്ലകളിൽ കേസുകളില്ല. കോഴിക്കോട് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച കോഴിക്കോട് അവലോകനം നടത്തിയപ്പോൾ രണ്ട് കുട്ടികൾ ഗുരുതരമായിരുന്നു. ഇതിൽ ഒരാളാണ് തിങ്കളാഴ്ച മരിച്ചത്.

നിപയുമായി ബന്ധപ്പെട്ട് 38 പരിശോധനകൾ നടത്തി. ഒരാൾക്ക് മാത്രമാണ് പോസിറ്റീവ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവരുടെ മികച്ച പിന്തുണ നിപ പ്രതിരോധത്തിനുണ്ട്. നിപ ചികിത്സയ്ക്ക് ആവശ്യമായ എല്ലാമരുന്നുകളും സ്റ്റോക്കുണ്ട്. അവ കൃത്യമായി നൽകുന്നുണ്ട്. ആർക്കും ആശങ്ക വേണ്ട. നിപയെ കുറിച്ച് ഇതിനോടകം നടന്ന പഠനങ്ങളിൽ എന്തുകൊണ്ട് ചിലപ്രദേശങ്ങളിൽ മാത്രം രോഗം റിപ്പോർട്ട് ചെയ്യുന്നുവെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈഡേ കലണ്ടർ പുറത്തിറക്കും

പകർച്ചവ്യാധി പ്രതിരോധത്തിന് ഉറവിട നശീകരണം പ്രധാനമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഡ്രൈഡേ നടത്തുന്നതിനുള്ള കലണ്ടർ ഉടൻ പുറത്തിറക്കും. സർക്കാർ ഓഫീസുകളും സ്ക്കൂളുകളും നിർബന്ധമായി കലണ്ടർ പ്രകാരം ഡ്രൈഡേ ആചരിക്കണം.

Post a Comment

Previous Post Next Post