മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ സാമൂഹിക സുരക്ഷാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. കെ ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. അസി. കലക്ടര്‍ മാളവിക ജി നായര്‍ മുഖ്യാതിഥിയായി.

വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണം, ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ തയാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം എന്നിവയും അസി. കലക്ടര്‍ നിര്‍വഹിച്ചു. 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബല്‍ക്കീസ് ടീച്ചര്‍ പ്രതിജ്ഞ ചൊല്ലി. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശന്‍ മാസ്റ്റര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എം അഞ്ജു മോഹന്‍, സാമൂഹിക സുരക്ഷാ മിഷന്‍ റീജണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി, വയോജന കൗണ്‍സില്‍ അംഗങ്ങളായ കെ എം ജയരാജന്‍, കെ കെ സി പിള്ള, കെ ബാലകൃഷ്ണന്‍, സി ചന്ദ്രശേഖരന്‍, സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് സി സമീര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഇംഹാന്‍സ് ജെറിയാട്രിക് സൈക്യാട്രിസ്റ്റ് ഷീബ നായനാര്‍, കോഴിക്കോട് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ അഡ്വ. കെ മോഹനന്‍, കെ.എസ്.എസ്.എം പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്ലാസെടുത്തു.

Post a Comment

Previous Post Next Post