ഷിഗെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവിമാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ഷിഗെല്ല, ഡെങ്കിപ്പനി എന്നിവക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗത്തോട് പരിശോധനകള്‍ ശക്തമാക്കാനും വാട്ടര്‍ അതോറിറ്റിയോട് പൊതുകുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
അഥിതി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിച്ച് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമില്ലെന്ന് ഉറപ്പ് വരുത്തണം. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസുകള്‍, അസംബ്ലികളില്‍ സന്ദേശങ്ങള്‍ വായിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിദേശിച്ചു.
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച സ്ഥാപനങ്ങള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഡെങ്കിക്കെതിരെ ഒരു ഗോള്‍ എന്ന പേരില്‍ വിദ്യാലയങ്ങളില്‍ ഉറവിട നശീകരണം ശക്തമാക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) രാവിലെ 10.30ന് നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനും തീരുമാനിച്ചു.
ജില്ലയിലെ പകര്‍ച്ചവ്യാധികളുടെ കണക്ക് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. വി ആര്‍ ലതിക അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ്, വിവിധ വകുപ്പ് മേധാവികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment