മുചുകുന്നിലെ ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചു.

ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചു. മുചുകുന്നിൽ പ്രവർത്തിക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ജീവിത ശൈലി രോഗങ്ങൾക്കും ഓർത്തോ ന്യൂറോ ചികിത്സക്കുമായുള്ള പ്രത്യേക ഒ.പി . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു . മെഡിക്കൽ ക്യാമ്പ് . ബോധ വത്കരണ ക്ലാസ് എന്നിവയും നടത്തി. 

എല്ലാ ബുധനാഴ്ചയുമാണ് ഒ.പി. കൾ പ്രവർത്തിക്കുന്നത് . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക് സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് കുന്നുമൽ വാർഡ് മെമ്പർ പപ്പൻ മൂടാടി. എം.പി. അജിത . പ്രകാശൻ എൻ എം . ഡോ . സൂരജ് . എന്നിവർ ആശംസകൾ അർപ്പിച്ചു . വാർഡ് മെമ്പർ ലില കെ.പി. സ്വാഗതവും  മെഡിക്കൽ ഓഫീസർ ഡോ ശിവ പ്രസാദ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post