നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് : വിൽക്കുന്നവർക്ക് മാപ്പില്ലെന്നും പൊലീസ് പിന്നാലെയുണ്ടെന്നും മുന്നറിയിപ്പുമായി മോഹൻലാൽ.

കേരള സർക്കാരിന്റെ തൂഫാൻ വാരിയറിൽ പങ്കാളിയായി മോഹൻലാൽ. ഇതോടനുബന്ധിച്ചുള്ള വീഡിയോ മോഹൻലാൽ പുറത്തിറക്കി. താൻ തിരശ്ശീലയിൽ പറഞ്ഞ 'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന വീഡിയോ 'ബി എ ഹീറോ. സേ നോട്ട് ടു ഡ്രഗ്സ്'. എന്ന വാക്കോടെയാണ് അവസാനിക്കുന്നത്. ലഹരി വിൽക്കുന്നവരോട് അത് നിർത്താനും കേരള പൊലീസ് പുറകേയുണ്ടെന്നും പറഞ്ഞ മോഹൻലാൽ അവർക്കിനി മാപ്പില്ലെന്നും പറയുന്നുണ്ട്.

"ഞാന്‍ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയില്‍ പറഞ്ഞിട്ടുണ്ട് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടിലും പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി നിങ്ങളോട് നേരിട്ട് പറയുകയാണ് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. 

ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂര്‍വ്വം പറയുകയാണ് പ്ലീസ് നിര്‍ത്തിക്കോളൂ. നിങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടി. ഈ വിഷം വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ.. നിങ്ങളോടാണ്. അത് ചെയ്യരുത്. ഇപ്പോള്‍ തന്നെ നിര്‍ത്തിക്കോ. കേരള പൊലീസ് നിങ്ങളുടെ പിന്നാലെ ഉണ്ട്. നിങ്ങള്‍ക്കിനി മാപ്പില്ല. ഓപ്പറേഷന്‍ തൂഫാന്‍ ദ നര്‍ക്കോ ഹണ്ടില്‍ ഞാനും തൂഫാന്‍ വാറിയറാണ്. നമുക്ക് ഒന്നിച്ച് ലഹരി മാഫിയകളുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈകോര്‍ക്കാം. ബി എ ഹീറോ. സേ നോട്ട് ടു ഡ്രഗ്സ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

Post a Comment

Previous Post Next Post