സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കാലവര്‍ഷം നാളെയോടെ സംസ്ഥാനത്ത് എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെ നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ലക്ഷദ്വീപിലും മഞ്ഞ ജാഗ്രതയാണ്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
Post a Comment