പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റുഗാർഡും നേവിയും സംയുക്തമായി നടത്തിയ തെരച്ചിലാണ് ബാംഗ്ലൂർ സ്വദേശി സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കൊട്ടിയൂർ ദർശനം കഴിഞ്ഞെത്തിയ സന്തോഷും മൂന്ന് സുഹൃത്തുക്കളും കടലിൽ ഇറങ്ങിയത്. തിരയിൽ പെട്ട ഒരാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും സന്തോഷിനെ കാണാതായി.

ഇന്നലെ രാവിലെ കർണാടകയിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലെ ഒരാളും അപകടത്തിൽ പെട്ടിരുന്നു. വേലിയേറ്റ സമയത്താണ് വിനോദസഞ്ചാരികൾ അനുമതിയില്ലാതെ കടലിൽ ഇറങ്ങിയതെന്ന് ലൈഫ് ഗാർഡ് പറഞ്ഞു. സന്തോഷ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പയ്യാമ്പലത്ത് സുരക്ഷയ്ക്കായി അഡീഷണൽ ഗാർഡുകൾ അടുത്തദിവസം മുതൽ ഉണ്ടാകുമെന്ന് കണ്ണൂർ എംഎൽഎ  ടി.ഓ മോഹനൻ അറിയിച്ചു.


Post a Comment

Previous Post Next Post