പ്രിയദർശിനി സൗജന്യ യാത്ര നാളെ മുതൽ; യാത്രികർക്കുള്ള നിർദേശങ്ങളുമായി കെഎസ്ആർടിസി.

പ്രിയദർശിനി സൗജന്യ യാത്ര നാളെ മുതൽ; യാത്രികർക്കുള്ള നിർദേശങ്ങളുമായി  കെഎസ്ആർടിസി.

1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി  ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.

2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു 
'0' ടിക്കറ്റ് എടുക്കേണ്ടതാണ്. 

3 ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം. 

4.നിങ്ങളുടെ കൂടെ 5 മുതൽ11 വയസ്സ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ്  എടുക്കണം. 

5 പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം 

6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക. 

7 സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്. 

8. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ  'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും 


Post a Comment

Previous Post Next Post