ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് വയോധികന് പരിക്ക്. അരൂക്കുറ്റിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് അപകടത്തിൽപെട്ടത്. റോഡരികിൽ നിന്നിരുന്ന ഉദയപ്പൻ വട്ടത്തറ എന്നയാൾക്കാണ് ടയർ തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. ബസിൽനിന്ന് ഊരിത്തെറിച്ച ടയർ റോഡരികിലുള്ള ശ്രീ അയ്യപ്പ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപന ഉടമ ജയശ്രീ പറഞ്ഞു.
Post a Comment