അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും.

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ പരക്കെ വ്യാപക നാശനഷ്ടം. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന പ്രവചനത്തെത്തുടർന്ന് കാലാവസ്ഥാ വകുപ്പ് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

വടക്കൻ കേരളത്തിൽ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തീരദേശങ്ങളിലും മലയോര മേഖലകളിലും വരും മണിക്കൂറുകളിൽ ജാഗ്രത ശക്തമാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post