വെനിസ്വേലയില് ഭൂകമ്പത്തില്‍ 32 മരണം. 700 ലധികം പേ൪ക്ക് പരിക്ക്. അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശക്തമായ ഭൂകമ്പ പരമ്പരയെത്തുടർന്ന് വെനസ്വേലയിൽ 32 പേർ മരിച്ചു. 700-ലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലും പരിസര പ്രദേശങ്ങളിലുമായി 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതിനെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.

 ദുരന്തബാധിത പ്രദേശങ്ങ ളിൽ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ ദുരന്ത ബാധിതർക്കൊപ്പം നിലകൊള്ളുന്നുവെന്നും വെനസ്വേലയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ശ്രീ മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. ജപ്പാന്റെ വടക്കൻ മേഖലയിലും ഇന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

Post a Comment

Previous Post Next Post