ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 215 കേസുകൾ രജിസ്റ്റർ ചെയ്തു. 233 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എം.ഡി.എം.എ (45.49 ഗ്രാം), കഞ്ചാവ് (36.889 കി.ഗ്രാം), കഞ്ചാവ് ബീഡി (144 എണ്ണം) എന്നിവ പിടിച്ചെടുത്തു.
ഗ്രാൻഡ് ടോട്ടൽ : ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 1442, ആകെ അറസ്റ്റ് 1559, എം.ഡി.എം.എ 1.1313 കി.ഗ്രാം , കഞ്ചാവ് 111.5841 കി.ഗ്രാം, കഞ്ചാവ് ബീഡി 931
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
Post a Comment