നീറ്റ് - യു ജി പുനപരീക്ഷാ നഗര കേന്ദ്രങ്ങളുടെ സ്ലിപ്പുകൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. പുനഃ പരീക്ഷ ഈ മാസം 21 ന്.

നീറ്റ് യു ജി പുനപരീക്ഷ നടക്കുന്ന നഗരം രേഖപ്പെടുത്തിയ സ്ലിപ്പുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. ഈ മാസം 21 നാണ് പുനപരീക്ഷ. ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷാ നമ്പറും പാസ് വേർ‍ഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്ന നഗരത്തെ കുറിച്ചുളള വിശദാംശങ്ങൾ ലഭിക്കുമെന്ന് NTA അറിയിച്ചു. കഴിഞ്ഞ മാസം 12 ന് നടന്ന നീറ്റ് യു ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കുകയായിരുന്നു.


Post a Comment

Previous Post Next Post