ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 145 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (25.23 ഗ്രാം), കഞ്ചാവ് (2.354 കി.ഗ്രാം), കഞ്ചാവ് ബീഡി (91 എണ്ണം) എന്നിവ പിടിച്ചെടുത്തു.
ഗ്രാന്‍ഡ് ടോട്ടല്‍: ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2259, ആകെ അറസ്റ്റ് 2440, എം.ഡി.എം.എ 1.375 കി.ഗ്രാം, കഞ്ചാവ് 128.268 കി.ഗ്രാം, കഞ്ചാവ് ബീഡി 1428 എണ്ണം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Post a Comment