പ്രതിപക്ഷ നേതാവായി പിണറായി വിജ‍യനെ പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവായി പിണറായി വിജ‍യനെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. എം.എ ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിനെ തൽസ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. എന്നാൽ നിലവിൽ പരിചയ സമ്പന്നനായ നേതാവിനെ തന്നെ പ്രതിപക്ഷ നേതാവായി നിയമിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഭരണകാലയളവിൽ പിണറായി വിജയൻ മുഖ്യമന്ത്രിയും വി.ഡി സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു. നിലവിൽ ഇത് നേരെ തിരിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം മുഖ്യമന്ത്രി ആയ ശേഷം പ്രതിപക്ഷ നേതാവാകുന്ന ആദ്യ സി.പി.എം നേതാവാണ് പിണറായി വിജയൻ. ധർമടത്ത് നിന്നാണ് അദ്ദേഹം നിയമ സഭാംഗമായി വിജ‍യിച്ചത്. 

Post a Comment

Previous Post Next Post