16-ാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ലോക് ഭവനിൽ ഗവര്‍ണര്‍ മുന്‍പാകെ, ഇന്ന് രാവിലെ നടന്ന ചടങ്ങിലാണ് ജി.സുധാകരൻ പ്രോ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മറ്റന്നാളാണ് സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്. സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെയുമാണ് യുഡിഎഫ് പരിഗണിക്കുന്നത്. ഈ മാസം 29 -നാണ് നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപനം. ജൂണ്‍ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകള്‍ നടക്കും.
Post a Comment