കൗണ്ടിംഗ് സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി.

കൗണ്ടിംഗ് സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജസ്റ്റിസ് പി. എസ്. നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച്‌ തൃണമൂൽ കോൺഗ്രസ്സ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന് അന്തിമ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.


Post a Comment

Previous Post Next Post