ഐഎഎസ് തലപ്പത്ത് അഴിച്ചു പണി : എം.എസ് മാധവിക്കുട്ടി പുതിയ കോഴിക്കോട് ജില്ലാ കളക്ടർ.

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറ് ജില്ലകളുടെ കലക്ടർമാർ മാറി. പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. കണ്ണൂർ കലക്ടർ അരുൺ കെ.വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പട്ടീൽ അജിത്ത് ഭഗവത് റാവുവാണ് പുതിയ ധനകാര്യ സെക്രട്ടറി. കണ്ണൂർ ,കോഴിക്കോട്, പത്തനംതിട്ട, പാലക്കാട് ആലപ്പുഴ, കൊല്ലം കലക്ടർമാരെയാണ് മാറ്റിയത്.  

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമർശനത്തിടയിലാണ് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

 എം.എസ് മാധവിക്കുട്ടിയാണ് പുതിയ കോഴിക്കോട് ജില്ലാ കളക്ടർ. എ നിസാമുദ്ദീൻ  പത്തനംതിട്ടയുടെ പുതിയ ജില്ലാ കളക്ടർ. കെ സുധീറിനെ പാലക്കാട് ജില്ലാ കളക്ടറായും ആലപ്പുഴ ജില്ല കലക്ടറായി ഷാജി വി.നായരെയുമാണ് നിയമിച്ചിരിക്കുന്നത്. കൊല്ലം ജില്ലയുടെ പുതിയ കലക്ടറായി ആനി ജുല തോമസിനേയും കണ്ണൂർ ജില്ല കലക്ടറായി പി.വിഷ്ണുരാജിനെയുമാണ് നിയമിച്ചിരിക്കുന്നത്. 

Post a Comment

Previous Post Next Post