സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകൻ കൊല്ലപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി വൈശേരിയിൽ ആന ഒരാളെ ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം. വീട്ടുപറമ്പിൽ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനയെ ഓടിപ്പിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post