കൂട്ടാലിട - കോളനിമുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ച നിലയിൽ.

കൂട്ടാലിട - കൂരാച്ചുണ്ട് റോഡിൽ കോളനിമുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട സ്വദേശി സിദ്ധാർഥ് ആണ് മരണപ്പെട്ടത്. ഇന്നലെ  (ശനിയാഴ്ച) രാത്രിയിലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗമായതിനാൽ അപകടവിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഇന്ന് ഉച്ചയോടെയാണ്  താഴ്ചയിൽ അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും  മരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post