പശ്ചിമേഷ്യന്‍ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അകമ്പടി വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അകമ്പടി വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. SPG മാനദണ്ഡ പ്രകാരമുള്ള എല്ലാ  സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിക്കൊണ്ടാണ് നടപടി.  പ്രതിസന്ധിയെ മറികടക്കുന്നതിനായി, ഇറക്കുമതി ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം എന്നതടക്കമുള്ള    പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് അനുസൃതമായാണ് ഈ നീക്കം. 

 വാഹനവ്യൂഹത്തിൽ സാധ്യമായ രീതിയില്‍ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനും പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും,  വാഹനവ്യൂഹത്തിന്റെ വലുപ്പം പകുതിയായി കുറച്ചു.


Post a Comment

Previous Post Next Post