പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; സർക്കാർ ശുപാർശ അംഗീകരിച്ചു.

കേരളത്തിലെ പി എ സ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശ പി എസ് സി അംഗീകരിച്ചു. ഇതനുസരിച്ച് 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിക്കൊണ്ട് പി എസ് സി ഉത്തരവിറക്കി. 

പി എസ് സിയുടെ ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടിക്കിട്ടുന്നത്. വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനമായിരുന്നു പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്നുള്ളത്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന പി എസ് സി യോഗമാണ് മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ചത്. 2 സർക്കാരിന്റെയും പി എസ് സിയുടെയും തീരുമാനം വിവിധ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള 30,845 ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാണ്.

Post a Comment

Previous Post Next Post