പൗരത്വ ഭേദഗതി നിയമം - 2026 സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദേശ ഇന്ത്യക്കാർക്കുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ - OCI കാർഡ്, പൗരത്വ അപേക്ഷകൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഇതനുസരിച്ച്, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇന്ത്യൻ പാസ്‌പോർട്ടിനൊപ്പം മറ്റൊരു രാജ്യത്തിൻ്റെ പാസ്‌പോർട്ട് കൈവശം വെക്കാൻ സാധിക്കില്ല. OCI രജിസ്‌ട്രേഷന്‍, റദ്ദാക്കല്‍ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഇനി ഓൺലൈൻ പോർട്ടൽ വഴി മാത്രം സ്വീകരിക്കും.
രേഖകൾ സമർപ്പിക്കുന്നതിന് ഇലക്ട്രോണിക് OCI സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാമിൻ്റെ ഭാഗമാകാൻ അപേക്ഷകര്‍ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സമ്മതപത്രവും നൽകണം.
Post a Comment