രാജ്യത്ത് ഈ മാസം 16-ഓടെ കാലവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ  ഈ മാസം 16-ഓടെ  കാലവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തില്‍  കേരളത്തിലും മാഹിയിലും അടുത്ത 5 ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ  ഒറ്റപ്പെട്ട മഴയ്ക് സാധ്യതയുണ്ട്.   

പത്തനംതിട്ട,  കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയാണ്. നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇടിമിന്നല്‍ അതീവ അപകടകാരികളാണ് എന്നതിനാല്‍ കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.

Post a Comment

Previous Post Next Post