ഹൈറേഞ്ചുകളിലെ വിനോദയാത്ര സുരക്ഷ മറക്കരുത് ; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്.

1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ  തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2.  ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).

 2.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.                                 

 3. റോഡ് സൈൻസ് ശ്രദ്ധിക്കുക

 4. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.

5. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.

6. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക

7. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
9. അപരിചിതമായ വഴികളിലൂടെ  ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
10. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.
11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക
12. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക
13. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം.

Post a Comment

Previous Post Next Post